പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സംസ്ഥാനത്ത് പുതിയതായി 50 സ്കൂൾ കെട്ടിടങ്ങൾ: 46 കോടി രൂപയുടെ ഭരണാനുമതി

Nov 24, 2021 at 4:04 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 50 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ 46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതിയാണിത്.
50 കെട്ടിടങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുക. എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്കൂളുകൾക്ക് ഇതിൽ പ്രാതിനിധ്യമുണ്ട്. എംഎൽഎമാരുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് സ്കൂളുകൾക്ക് കെട്ടിടങ്ങൾ അനുവദിച്ചത്. അടുത്ത ഘട്ടങ്ങളിലായി കൂടുതൽ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തുടർന്നും മുൻഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളും എത്തിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

\"\"
\"\"

Follow us on

Related News