പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കിളിക്കൊഞ്ചൽ പിക്ചർ ബുക്ക്ലെറ്റ്: 4 ലക്ഷം കുട്ടികൾക്ക്

Dec 2, 2021 at 3:28 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ നാല് ലക്ഷം കുട്ടികൾക്ക് കിളിക്കൊഞ്ചൽ\’ അങ്കണവാടി തീം അധിഷ്ഠിത പിക്ചർ ബുക്ക്ലെറ്റ് വിതരണം ചെയ്യും. ബുക്ക്ലെറ്റിന്റെ പ്രകാശനം വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അങ്കണവാടികളിൽ പഠിക്കുന്ന മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് അവരുടെ പ്രീസ്‌കൂൾ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ആയതിലൂടെ അവർ ഈ പ്രായത്തിൽ ആർജിക്കേണ്ട സമഗ്ര വികാസം സാധ്യമാവുന്നു. കോവിഡ് പശ്ചാത്തലത്തിൽ അങ്കണവാടികളിൽ എത്തി ഈ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ വീടുകളിൽ തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ ഈ പഠനാനുഭവങ്ങൾ നൽകുന്നതിനാണ് ബുക്ക്ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയും ചടങ്ങിൽ പങ്കെടുത്തു

\"\"

Follow us on

Related News