പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 31മുതൽ: അപേക്ഷ 15വരെ

Dec 10, 2021 at 1:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി അനുവദിച്ച ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ 2022 ജനുവരി 31ന് ആരംഭിക്കും ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 4ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങി.

പരീക്ഷാ ടൈംടേബിൾ ചുവടെ ചേർക്കുന്നു.

\"\"

ഒന്നാം വർഷ ഇംപൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ്
അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണ്. പരീക്ഷയ്ക്ക് 20 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഡിസംബർ 17.
പരീക്ഷയ്ക്ക് 600 രൂപ സൂപ്പർ
ഫൈനോടുകുടി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഡിസംബർ 20.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത് മൂന്ന്
(പ്രവൃത്തിദിനങ്ങൾക്കുള്ളിൽ ഫൈനില്ലാതെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അപേക്ഷാ ഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും, എല്ലാ ഹയർസെക്കൻഡറി
സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള
പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ
യാതൊരു കാരണവശാലും ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.
പരീക്ഷാ വിജ്ഞാപനം ഹയർസെക്കൻഡറി പോർട്ടലായ http://dhsekerala.gov.in
ൽ ലഭ്യമാണ്.

\"\"


കോവിഡ് വ്യാപന സാഹചര്യത്തിൽ
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേരിട്ട് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.

\"\"

Follow us on

Related News