പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഫോർ ഹയർ എഡ്യൂക്കേഷൻ: 31വരെ അപേക്ഷിക്കാം

Dec 18, 2021 at 6:36 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പുകളായ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്‌സ് വിത്ത് ഡിസെബിലിറ്റീസ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് കോളേജ് ആൻഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് ഡിസംബർ 31വരെ അപേക്ഷിക്കാം. ഫ്രഷ് / റിന്യൂവൽ രജിസ്‌ട്രേഷന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

\"\"

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്‌വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ ഉൾപ്പെട്ട രണ്ടു ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസിനും രണ്ടര ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലും ഉള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ ഡിസബിലിറ്റീസിനായും അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ 80 ശതമാനത്തിൽ കുറയാതെ ഉയർന്ന മാർക്ക് നേടിയ എട്ടു ലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലെയും വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. http://scholarships.gov.in മുഖേന അപേക്ഷകൾ സമർപ്പിക്കാം. മാനുവൽ/ഓഫ്‌ലൈൻ അപേക്ഷകൾ പരിഗണിക്കില്ല.  കൂടുതൽ വിവരങ്ങൾക്ക്: http://dcescholarship.kerala.gov.in, ഇമെയിൽ:  postmatricscholarship@gmail.com, ഫോൺ :0471 2306580, 9446096580, 9446780308.

Follow us on

Related News