പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷ: വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് എംജി സർവകലാശാല

Jan 21, 2022 at 6:12 pm

Follow us on


 JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
കോട്ടയം: ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന   അഞ്ചാം സെമിസ്റ്റർ ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റർ ബിരുദാനന്തര – ബിരുദ പരീക്ഷകളും എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക്  പിന്നീട്  ആദ്യ  അവസരമായിത്തന്നെ പരീക്ഷയെഴുതാൻ കഴിയുമെന്നും ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും സർവ്വകലാശാല അറിയിച്ചു. ഇതിനായി കോവിഡ് രോഗബാധ/ നിയന്ത്രണം സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ മതിയാകും.
 ബിരുദ പ്രോഗ്രാമുകളുടെ അഞ്ചാം സെമിസ്റ്ററിന് ഒരു സ്പെഷ്യൽ സപ്ലിമെൻ്ററി പരീക്ഷ സർവ്വകലാശാല എല്ലാ വർഷവും നടത്തുന്നതാണ്. നിലവിലെ കൊവിഡ് സാഹചര്യങ്ങൾ മൂലം അഞ്ചാം സെമിസ്റ്റർ ബിരുദ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്ക്  സ്പെഷ്യൽ സപ്ലിമെൻ്ററി പരീക്ഷ ആദ്യ അവസരമായി തന്നെ എഴുതാവുന്നതാണ്. അതുപോലെ മെയ് മാസം അവസാന വാരത്തിൽ 2021 അഡ്മിഷൻ ബിരുദാനന്തര – ബിരുദ വിദ്യാർത്ഥികളുടെ രണ്ടാം സെമിസ്റ്റർ പരീക്ഷ നടത്തുവാനും സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന രണ്ടാം സെമിസ്റ്റർ ബിരുദാന്തര – ബിരുദ പരീക്ഷകൾ കൊവിഡ് പ്രശ്നങ്ങൾ  മൂലം എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് 
 ഈ പരീക്ഷ ഒന്നാമത്തെ അവസരമായി തന്നെ എഴുതാൻ അവസരമുണ്ടാകും.   ബിരുദ, ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളെ  സെമസ്റ്റർ സമയ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സമയബന്ധിതമായി ഇവയുടെ പരീക്ഷാ  ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ യഥാസമയം വിതരണം ചെയ്യുന്നതിനും ഉദ്ദേശിച്ചു മാത്രമാണ് സർവ്വകലാശാല പരീക്ഷാ സമയക്രമം മാറ്റമില്ലാതെ തുടരുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

\"\"

Follow us on

Related News