പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മോഡൽ കരിയർ സെന്ററിൽ ഓൺലൈൻ പ്ലേസ്‌മെന്റ് ഡ്രൈവ്: ബിടെക് വരെയുള്ളവർക്ക് വിവിധ ഒഴിവുകൾ

Feb 11, 2022 at 2:31 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 24ന് രാവിലെ 10 മുതൽ സൗജന്യ ഓൺലൈൻ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. കൊച്ചി ഇൻഫോപാർക്കിലെ അർമിയ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ ബി.സി.എ/ എം.സി.എ/ ബി.ഇ/ ബി.ടെക്/ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ 42 ഒഴിവുകളിലേക്കും ട്രിനിറ്റി സ്‌കിൽ വർക്‌സിലെ വിവിധ ഐ.ടി സ്ഥാപനങ്ങളിലേക്ക് ബി.എസ്.സി/ ബി.കോം/ ബി.എ/എം.ബി.എ/എം.കോം/ ബി.ടെക്/ സി.എസ്/ ഐ.ടി/ ഇ.സി.ഇ/ ഇ.ഇ.ഇ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ 1500 ഒഴിവുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. എച്ച്.ഡി.എഫ്.സി ലൈഫിൽ എസ്.എസ്.എൽ.സി/ ബിരുദം യോഗ്യതയുള്ള 40 ഒഴിവുകളിലേക്കും പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കും. ഉദ്യോഗാർത്ഥികൾ 19നകം  https://bit.ly/3sts0PH എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: http://facebook.com/MCCTVM, 0471-2304577.

\"\"

Follow us on

Related News