പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, യുജിസി നെറ്റ്: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Mar 3, 2022 at 4:28 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
 
കോട്ടയം: മാർച്ച് 8, 10, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 21, 23, 25 തീയതികളിലേക്ക് മാറ്റി പുനക്രമീകരിച്ചു.

\"\"

അപേക്ഷ തീയതി നീട്ടി
 
ഒന്നാം വർഷ ബി.എസ്.സി. എം.ആർ.ടി. (2016 അഡ്മിഷൻ – സപ്ലിമെന്ററി, 2016 ന് മുൻപുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.  പിഴയില്ലാതെ മാർച്ച് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് നാലിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് അഞ്ചിനും അപേക്ഷിക്കാം.
 
യു.ജി.സി. നെറ്റ് പരിശീലനം
 
മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ (ഐ.യു.സി.ഡി.എസ്.) ആഭിമുഖ്യത്തിലുള്ള  യു.ജി.സി. നെറ്റ് പരീശീലനം മാർച്ച് 22 ന് ആരംഭിക്കും. കോഴ്‌സ് ഫീസ് 7000 രൂപ.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495213248.
 
പരീക്ഷാഫലം
 
2021 സെപ്റ്റംബറിൽ നടന്ന മൂന്നാം വർഷ ബി.ഫാം (2016 അഡ്മിഷൻ -പുതിയ സ്‌കീം – സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ – പഴയ സ്‌കീം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ പഴയ സ്‌കീം വിദ്യാർത്ഥികൾ  370 രൂപ നിരക്കിലുള്ള ഫീസ് സഹിതവും സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ പഴയ സ്‌കീം / പുതിയ സ്‌കീം വിദ്യാർത്ഥികൾ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതവും മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ എത്തിക്കണം.

\"\"

Follow us on

Related News