പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സോഫ്റ്റ്‌വെയർ ഡെവലപ്പർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്

Apr 10, 2022 at 4:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) സോഫ്റ്റ്‌വെയർ ഡെവലപ്പർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏപ്രിൽ 21 മുതൽ 22 വരെയാണ് സെലക്ഷൻ പ്രക്രിയ. ഷോർട്ട് ലിസ്റ്റിംഗ്, ഓൺലൈൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

\"\"

സോഫ്റ്റ്‌വെയർ ഡെവലപ്പർ (ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ്)

യോഗ്യത: മുഴുവൻ സമയ ബി.ഇ./ബി.ടെക്/ എം.സി.എ/എം.എസ്‌.സി. (ഐ.ടി.) ഉണ്ടായിരിക്കണം. ഒപ്പം അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കുറഞ്ഞത് 3 വർഷത്തെ യോഗ്യതാ പ്രവൃത്തി പരിചയവും അഭികാമ്യം.

പ്രായപരിധി: 24 മുതൽ 35 വയസ്സ് വരെ

ശമ്പളം: 61,818/- (പ്രതിമാസം)

പ്രോഗ്രാമിങ് അസിസ്റ്റന്റ്

യോഗ്യത: ബി.എസ്‌.സി.-ഐ.ടി, ബി.സി.എ., ബി.എസ്‌.സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കുറഞ്ഞത് 2 വർഷത്തെ യോഗ്യതാ പ്രവൃത്തി പരിചയവും.

പ്രായപരിധി: 22 മുതൽ 30 വയസ്സ് വരെ

ശമ്പളം: 45,879/- (പ്രതിമാസം)

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഹാജരാകാം. സോഫ്‌റ്റ്‌വെയർ ഡെവലപ്പർക്കുള്ള സെലക്ഷൻ പ്രക്രിയ ഏപ്രിൽ 21 ന് 9 മണി മുതൽ 10 വരെയും പ്രോ​​ഗ്രാമിങ് അസിസ്റ്റന്റിന്റെ തെരഞ്ഞെടുപ്പ് ഏപ്രിൽ 22 ന് രാവിലെ 9 മുതൽ 10 വരെയും ആയിരിക്കും. തിരഞ്ഞെടുക്കൽ പ്രക്രിയയുടെ സമയത്ത് ഉദ്യോ​ഗാർത്ഥിയുടെ യോഗ്യതയും ഐഡന്റിറ്റിയും തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിന്റെ ഒറിജിനലും മൂന്ന് സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികളും കൈവശം വയ്ക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://ibps.in

Follow us on

Related News