പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനത്തിന് വിജ്ഞാപനമായി; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

Apr 13, 2022 at 6:26 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഈ മാസം 30നു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്(ഹോമിയോ), ബി.എ.എം.എസ്. (ആയൂർവേദ), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി) എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും ബി.എസ്സി. (ഓണേഴ്സ്) അഗ്രികൾച്ചർ, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി. (ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി, വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എസ്ച്) ഫിഷറീസ് (ബി.എഫ്.എസ്സി) എന്നീ മെഡിക്കൽ അനുബന്ധ

\"\"

കോഴ്സുകളിലേക്കും ബി.ടെക് എൻജിനീയറിങ് കോഴ്സുകളിലേക്കും (കേരള കാർഷിക സർവകലാശാലയുടെ ബി.ടെക് അഗ്രികൾചർ എൻജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ബി.ടെക് ഡയറി ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ബി.ടെക് ഫുഡ് ടെക്നോളജിയടക്കം), ബി.ഫാം, ബി.ആർക് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
പ്രവേശന പരീക്ഷാ കമ്മിഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പ്രോസ്പെക്ടസും ഈ സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പർ 0471 2525300, 1553000, 0471 2335523.

\"\"

Follow us on

Related News