പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ സ്റ്റുഡന്റ് കൗൺസിലർ നിയമനം

Apr 27, 2022 at 3:31 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലായുള്ള സ്റ്റുഡന്റ് കൗൺസിലർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലികാടിസ്ഥാനത്തിൽ 2023 മാർച്ച് 31 വരെയാണ് നിയമനം.

യോഗ്യത: എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ. ഒപ്പം സ്റ്റുഡന്റ് കൗൺസിലർ പരിശീലനം നേടിയവരായിരിക്കണം.കേരളത്തിനുപുറത്തു നിന്ന് എം.എസ്.സി സൈക്കോളജി യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് നൽകണം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗിൽ മുൻപരിചയമുള്ളവർക്കും മുൻഗണന.

\"\"

പ്രായപരിധി: 25 മുതൽ 45 വരെ.

അപേക്ഷിക്കേണ്ട വിധം: വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, മേൽവിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മേയ് 10 നകം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസിൽ അപേക്ഷ നൽകണം.

വിശദ വിവരങ്ങൾക്ക്: ഫോൺ: 04828 202751.

\"\"

Follow us on

Related News