പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കെൽട്രോണിൽ വിവിധ പ്രോജെക്ട് ലൊക്കേഷനുകളിലായി 42 ഒഴിവ്: കരാർ നിയമനം

May 5, 2022 at 1:20 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു (കെൽട്രോൺ) കീഴിലെ വിവിധ പ്രോജക്ട് ലൊക്കേഷനുകളിലായുള്ള 42 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 6.

പ്രായപരിധി: 36 വയസ്സ്.

അപേക്ഷാ ഫീസ്: 300 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.

\"\"

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം

ടെക്നിക്കൽ അസിസ്റ്റന്റ്- 27: 60% മാർക്കോടെ 3 വർഷ ഫുൾ ടൈം ഡിപ്ലോമ (സി.എസ്./ഐ.ടി./ഇ.സി.ഇ./സി.എച്ച്.എം./ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/സിവിൽ), ഒരു വർഷം പരിചയം; 12,000-13,500 രൂപ.

എൻജിനീയർ- 13: 60% മാർക്കോടെ ബി.ഇ./ബി.ടെക്. (ഇ.സി.ഇ./ഇ. ഇ.ഇ/എ.ഇ./സി.എസ് / ഐ.ടി/കെമിക്കൽ/സിവിൽ), ഒരു വർഷം പരിചയം; 15,500-23,500 രൂപ.

സീനിയർ എൻജിനീയർ- 2: 60% മാർക്കോടെ ബി.ഇ./ബി.ടെക്. (ഇ.സി.ഇ./ഇ.ഇ.ഇ./എ.ഇ.ഐ./സി.എസ്./ഐ.ടി.), 5 വർഷം പരിചയം; 18,000-27,500 രൂപ.

അപേക്ഷിക്കുന്നതിനും വിശദ വിവരങ്ങൾക്കും: https://keltron.org

\"\"

Follow us on

Related News