പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എയ്ക്ക് അപേക്ഷിക്കാം: ജൂൺ 1 വരെ സമയം

May 9, 2022 at 8:08 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് മേയ് 10 മുതൽ ജൂൺ 1 വരെ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്.

\"\"

വ്യക്തിഗത വിവരങ്ങൾ https://lbscentre.kerala.gov.in ൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ ഒന്ന് വരെ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ ജൂൺ 12 ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

\"\"

Follow us on

Related News