പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഒരു വിദ്യാർത്ഥിയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും: വിദ്യാർത്ഥികളുടെ ഡിജിറ്റല്‍ പ്രൊഫൈല്‍ വരുന്നു

Jun 7, 2022 at 8:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

\"\"

തിരുവനന്തപുരം: നിരന്തരം നവീകരിക്കുന്ന വിധത്തില്‍ ഓരോ കുട്ടിയുടേയും വ്യക്തി വിവര രേഖ \’ഡിജിറ്റല്‍ സ്റ്റുഡന്റ് പ്രൊഫൈല്‍\’ രൂപത്തില്‍ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും \’സഹിതം\’ പദ്ധതിയില്‍ അവസരമൊരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. \”കുട്ടിയെ അറിയുക, കുട്ടിയെ വളര്‍ത്തുക\” എന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ കുട്ടികളുടെ മെന്റര്‍മാരാവുന്ന \’സഹിതം\’ പദ്ധതിയുടെ പോര്‍ട്ടലായ http://sahitham.kite.kerala.gov.in-ന്റെ പ്രകാശനം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെന്ററിങിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയുടെയും അനുഗുണമായ സാമൂഹിക ശേഷികള്‍, ഭാഷാ ശേഷി, ഗണിത ശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവ നിരന്തരം നിരീക്ഷിച്ച് \’സഹിതം\’ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയും.👇🏻

\"\"

\’സമ്പൂര്‍ണ\’ പോര്‍ട്ടലില്‍ ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമേ കുട്ടിയുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം, കുടുംബാന്തരീക്ഷം, സവിശേഷ സഹായം ആവശ്യമുള്ള മേഖലകള്‍ തുടങ്ങിയവയെല്ലാം സ്റ്റുഡന്റ് പ്രൊഫൈലിന്റെ ഭാഗമായി മാറും. അധ്യാപകരുടെ ഗൃഹസന്ദര്‍ശനം കുട്ടിയ്ക്ക് വൈകാരികമായ അനുഭവം കൂടി സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹിതം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ അധ്യാപകർക്കും പരിശീലനം നല്‍കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. ഐ.എ.എസ്., കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ., യുണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

\"\"

Follow us on

Related News