പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കൈറ്റ് വിക്ടേഴ്‌സ്: ജൂൺ 11 മുതൽ കരിയർ ക്ലാസുകളുമായി \’വാട്ട്‌സ് എഹെഡ്\’

Jun 9, 2022 at 9:27 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ഹൈസ്‌കൂൾ-ഹയർ സെക്കന്ററി ക്ലാസുകളിലെ കുട്ടികൾക്കായി \’വാട്ട്‌സ് എഹെഡ്\’ എന്ന പ്രത്യേക കരിയർ ഗൈഡൻസ് പരിപാടി 11 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. അഞ്ഞൂറിൽപ്പരം തൊഴിൽ മേഖലകളെ കുറിച്ചും 25000 ത്തിലധികം കോഴ്‌സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ ദിവസവും അരമണിക്കൂർ സംപ്രേഷണം ചെയ്യുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ കരിയർ ഗൈഡൻസ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് \’വാട്ട്‌സ് എഹെഡ്\’ പരിപാടിയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

\"\"

പ്ലസ്ടുവിന് ശേഷമുള്ള തുടർപഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ, വിവിധ മേഖലകളിലെ പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, പ്രമുഖ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ശരാശരി അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.ലൈവായി കൈറ്റ് വിക്ടേഴ്‌സ് വെബ്‌സൈറ്റിലും (https://victers.kite.kerala.gov.in) തുടർന്ന് യുട്യൂബ് ചാനലിലും (itsvicters) പരിപാടി കാണാം. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ 7നും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ വൈകുന്നേരം 7നും ഉണ്ടായിരിക്കും.

\"\"

Follow us on

Related News