പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതി ജൂലൈ 21: ഉത്തരവിറങ്ങി

Jul 18, 2022 at 8:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂലൈ 21ന് അവസാനിക്കും. 21ന് ഉച്ചയ്ക്ക് ഒരുമണി വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന സമയം ജൂലൈ 21 ഉച്ചയ്ക്ക് ഒരു മണിവരെ ദീർഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.👇🏻👇🏻

\"\"


പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ ഹൈക്കോടതി നിർദേശച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് തീയതി പുന:ക്രമീകരിച്ച് ഉത്തരവിറക്കിയത്.
പ്രവേശന നടപടികൾ നീട്ടിനൽകാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി തള്ളിയിരുന്നു. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി അവസരം നൽകുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ http://admission.dge@kerala.gov.in ഏകജാലക പോർട്ടൽ വഴി👇🏻👇🏻

\"\"


ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഇന്നായിരുന്നു അവസാന തീയതി. തീയതി നീട്ടിനൽകിയതോടെ ജൂലൈ21ന് നടക്കാനിരുന്ന ട്രയൽ അലോട്ട്‌മെന്റും 27ന് നടക്കാനിരുന്ന ആദ്യഅലോട്ട്മെന്റും നീളും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി 2022 ആഗസ്ത് 11 ആണ് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങാനാണ് ശ്രമം.

\"\"

Follow us on

Related News