പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നഴ്‌സിങ് പ്രവേശനം: 45 കോളേജുകൾക്ക് അനുമതിയില്ല

Aug 5, 2022 at 4:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാനത്ത് അഫിലിയേഷൻ നടപടികൾ ലഭിക്കാതെ 45 സ്വകാര്യ നഴ്‌സിങ് കോളേജുകൾ . സ്വകാര്യ മേഖലയിലുള്ള 125 കോളേജുകളിൽ 80 കോളേജുകൾക്കാണ് ആരോഗ്യസർവകലാശാലയുടെയും നഴ്‌സിങ് കൗൺസിലിന്റെയും പ്രവേശനാനുമതി ലഭിച്ചത്.

കോളേജുകളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഴ്സിംഗ് കോളേജുകൾക്ക് പ്രവേശനാനുമതി ലഭിക്കുന്നത്. ആരോഗ്യസർവകലാശാല ജനറൽകൗൺസിൽ നിയോഗിക്കുന്ന സൂക്ഷ്മപരിശോധനാസമിതിയും നഴ്‌സിങ് കൗൺസിലും കോളേജിലെ സൗകര്യങ്ങൾ സൂക്ഷ്മമമായി പരിശോധിക്കും .ഇതിൽ വീഴ്ച കണ്ടെത്തിയാൽ കോളേജുകൾ അവ പരിഹരിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കണം .

സ്വാശ്രയ കോളേജുകളിലെ സർക്കാരിന് വിട്ടുനൽകിയ 50 % സീറ്റുകളിൽ എൽ.ബി.എസ്. ഉം 50 % മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മാനേജ്‌മെന്റ് അസോസിയേഷനുകളുമാണ് പ്രവേശനം നൽകുന്നത് . എന്നാൽ നിലവിൽ അനുമതി ലഭിച്ച സ്വാശ്രയ നഴ്സിംഗ് കോളേജുകളുടെ സീറ്റുകൾ സർക്കാർ വെട്ടിക്കുറച്ചു . ഈ സാഹചര്യത്തിൽ പ്രവേശനാനുമതി ലഭിച്ചാൽമാത്രമേ ഓരോ കോളേജിനും മാനേജ്മെന്റ് സീറ്റ് ഉൾപ്പെടെ എത്ര സീറ്റുണ്ടെന്ന് വ്യക്തമാവൂ. നഴ്സിംഗ് പ്രവേശനത്തിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് സമയം നൽകിയത്. അതുകൊണ്ടുതന്നെ ആശങ്കയിലാണ് സ്വാശ്രയ നഴ്സിംഗ് കോളേജുകൾ .

Follow us on

Related News