പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

CLAT 2023: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Aug 8, 2022 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി:രാജ്യത്തുടനീളമുള്ള 22 ദേശീയ നിയമ സർവകലാശാലകളിൽ ബിരുദ (യുജി), ബിരുദാനന്തര (പിജി) നിയമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ദേശീയ തല പ്രവേശന പരീക്ഷ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) 2023 ലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു . 12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എൽ‌എൽ‌ബി ബിരുദത്തിൽ 50 ശതമാനം മാർക്കുള്ളവർക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. CLAT പ്രോഗ്രാമിലേക്ക് www.consortiumofnlus.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം. പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെ ശതമാനത്തിൽ ഇളവുണ്ട്.

\"\"

കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 13 ആണ്. CLAT പരീക്ഷ ഡിസംബർ മാസം 18 ന് നടക്കും. 2023-2024 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന 5 വർഷത്തെ സംയോജിത LLB, LLM പ്രോഗ്രാമുകളിലേക്കുള്ള എല്ലാ പ്രവേശനങ്ങളും CLAT 2023 വഴിയാണ്. ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ/പിഐഒ/ഒസിഐ വിഭാഗങ്ങൾക്ക് 4000 രൂപയും പട്ടികജാതി-വർഗ/ബിപിഎൽ വിഭാഗങ്ങൾക്ക് 4000 രൂപയുമാണ് അപേക്ഷ ഫീസ് .
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള CLAT ബിരുദ പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും CLAT ബിരുദാന്തര പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണ് ഉണ്ടാവുക . ഓരോ തെറ്റ് ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ആവുകയും ചെയ്യും.

Follow us on

Related News