പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനം; 13 കേന്ദ്രങ്ങളിൽ പരീക്ഷ റദ്ദാക്കി

Aug 17, 2022 at 10:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശ പരീക്ഷ സി.യു.ഇ.ടി (യു.ജി) നാലാം ഘട്ടത്തിൽ സാങ്കേതിക പ്രശ്നങ്ങളും സെർവർ തകരാറും മൂലം 13 കേന്ദ്രങ്ങളിൽ പരീക്ഷ റദ്ദാക്കി. ഡൽഹിയിലെ ഗുരു ഹർഗോബിന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഏഷ്യ പെസിഫിക് ഇൻസ്റ്റിറ്റ്യൂട്ട്, ആകാശ് ഇന്റർനാഷനൽ സീനിയർ സെക്കൻഡറി സ്കൂൾ, പീതാംപുരയിലെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷനൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായില്ല.

\"\"

ഇവർക്കെല്ലാം വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് യു.ജി.സി അറിയിച്ചു. ബുധനാഴ്ച തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശ പരീക്ഷ സി.യു.ഇ.ടി (യു.ജി) 3.6 ലക്ഷത്തോളം വിദ്യാർഥികളാണ് എഴുതുന്നത്. അതിൽ 11,000ത്തോളം വിദ്യാർഥികൾ തങ്ങൾക്ക് കൂടുതൽ എളുപ്പമുള്ള നഗരം പരീക്ഷാകേന്ദ്രമായി കിട്ടണമെന്ന ആവശ്യമുന്നയിച്ചിരുന്നതിനാൽ നാലാം ഘട്ടത്തിലെ പരീക്ഷ ആഗസ്റ്റ് 30ലേക്ക് മാറ്റി.

\"\"

ആദ്യ ടൈംടേബിൾ പ്രകാരം എല്ലാ പരീക്ഷകളും ആഗസ്റ്റ് 20 പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, പിന്നീട് ഇത് ആഗസ്റ്റ് 28നായിരിക്കും പൂർത്തിയാവുകയെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പരീക്ഷ വീണ്ടും ആറു ഘട്ടങ്ങളാക്കി വിഭജിക്കുകയും തീയതി നീട്ടുകയും ചെയ്തത്.

\"\"

Follow us on

Related News