പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള ഹൈക്കോടതിയിൽ റിസര്‍ച്ച് അസിസ്റ്റന്റ്, ട്രാന്‍സ്ലേറ്റര്‍; അവസാന തീയതി ആദ്യഘട്ടം സെപ്റ്റംബര്‍ 12, രണ്ടാംഘട്ടം സെപ്റ്റംബര്‍ 20

Aug 18, 2022 at 3:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

എറണാകുളം: കേരള ഹൈക്കോടതിയിൽ റിസര്‍ച്ച് അസിസ്റ്റന്റ്, ട്രാന്‍സ്ലേറ്റര്‍ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റിസര്‍ച്ച് അസിസ്റ്റന്റ്-15, ട്രാന്‍സ്ലേറ്റര്‍-5 എന്നിങ്ങനെയാണ് ഒഴിവുകള്‍. താത്കാലിക ഒഴിവിലേക്കാണ് റിസര്‍ച്ച് അസിസ്റ്റന്റിന്റെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിയമ ബിരുദം, അവസാന സെമസ്റ്റര്‍/ വര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവർക്ക് അപേക്ഷിക്കാം.

\"\"

22-28 വയസ്സ് വരെയാണ് പ്രായപരിധി. 1994 സെപ്റ്റംബര്‍ 13-നും 2000 സെപ്റ്റംബര്‍ 12-നും ഇടയില്‍ (രണ്ടുതീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. ബിരുദമുള്ളവർക്ക് ട്രാന്‍സ്ലേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ശമ്പളം: 39,300 – 83,000 രൂപ. അപേക്ഷാഫീസ്: 450 രൂപ. എസ്.സി./ എസ്.ടി./ തൊഴില്‍ രഹിതരായ ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല. www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ അയക്കണം. 2 ഘട്ടങ്ങളായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

\"\"

ഒന്നാംഘട്ടം സെപ്റ്റംബര്‍ 12നും രണ്ടാംഘട്ടം സെപ്റ്റംബര്‍ 20നും അവസാനിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ടും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും താഴെയുള്ള വിലാസത്തിൽ ഒക്ടോബര്‍ 28-നകം ലഭിക്കത്തക്ക വിധത്തില്‍ അയക്കണം. വിലാസം:
The Registrar (Recruitment), High Court of Kerala, Ernakulam, Kochi-682031.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ 04842562235 എന്ന നമ്പറിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News