പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ്‌ വൺ മൂന്നാം അലോട്ട്മെന്റ് നാളെ: കൂടുതൽ മെറിറ്റ് പ്രവേശനം ഉണ്ടാകും

Aug 20, 2022 at 11:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് നാളെ (ഓഗസ്റ്റ് 21) പ്രസിദ്ധീകരിക്കും. നാളെ രാത്രി പത്തോടെ ഹയർ സെക്കണ്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. മൂന്നാമത്തെ ആലോട്മെന്റിൽ കൂടുതൽ മെറിറ്റ് സീറ്റുകൾ ഉണ്ടാകും. പ്ലസ്‌ വണ്ണിന് അനുവദിച്ച വിവിധ സംവരണ സീറ്റുകളിലെ ഒഴിവുള്ളവ കൂടി ചേർത്താണ് മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിക്കുക. കഴിഞ്ഞ രണ്ട് അലോട്ട്മെന്റുകൾക്ക് ശേഷം
പട്ടികവിഭാഗം ഒഴികെയുള്ള
സംവരണ ക്വാട്ടകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറൽ സീറ്റായി പരിഗണിച്ചാകും നാളെ അലോട്മെന്റ് പ്രസിദ്ധീകരിക്കുക.

80,766 സീറ്റാണ് ജനറൽ വിഭാഗത്തിൽ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്.
സർക്കാർ സ്കൂളുകളിലെ മുന്നാക്ക സംവരണ സീറ്റുകളും സ്പോർട്സ് കോട്ട സീറ്റുകളുമാണ് സംവരണ വിഭാഗത്തിൽ കൂടുതലായി ഒഴിഞ്ഞുകിടക്കുന്നത്. 18,449 മുന്നാക്ക സംവരണ സീറ്റിൽ 9432 എണ്ണത്തിൽ ഇതുവരെ പ്രവേശനം നടന്നിട്ടില്ല. ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളാണ് മെറിറ്റ് സീറ്റുകളായി മാറുക. സ്പോർട്സ് ക്വോട്ടയിലെ 7566 സീറ്റിൽ 5398 സീറ്റ് ഒഴിവുണ്ട്. സ്പോർട്സ്
ക്വോട്ടയിൽ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ നൽകി തുടങ്ങിയിട്ടുണ്ട്.

\"\"

ഈ അലോട്മെന്റിന് ശേഷവും ഒഴിവുള്ള സീറ്റുകളും മെറിറ്റ് സീറ്റായി മാറും. പട്ടിക വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകൾ ആദ്യം ഒഇസിക്കും അവിടെ ഒഴിവു വരുന്നവ സർക്കാർ സ്കൂളുകളിലെ
അനുപാതം അനുസരിച്ച് ഒബിസിക്കും നൽകും. പിന്നെയും ഒഴിവുണ്ടെങ്കിലാകും ജനറൽ സീറ്റായി പരിഗണിക്കും. ഇതോടെ കൂടുതൽ സീറ്റുകൾ ജനറൽ വിഭാഗത്തിനായി ലഭിക്കും.

\"\"
\"\"

Follow us on

Related News