പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിവിധ സ്ഥാപനങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുകൾ

Sep 13, 2022 at 7:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് വനിത എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ കരാർ അധ്യാപക ഒഴിവുകളിലേക്കായി സെപ്റ്റംബർ 19ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 17ന് വൈകിട്ട് നാലിന് മുമ്പ് http://lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

വനിതാ പോളിടെക്‌നിക് അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ താത്കാലിക അധ്യാപകരുടെയും ഇൻസ്‌പെക്ടറുടെയും നിയമനത്തിന് സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തും. ബയോഡാറ്റാ, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.
കൊമേഴ്‌സ് ലക്ചറർ ആകാൻ റഗുലർ സ്‌കീമിൽ ഒന്നാം ക്ലാസ് എം.കോം ആണ് യോഗ്യത. കൊമേഴ്ഷ്യൽ പ്രാക്ടീസ് ലക്ചറർ, എസ്.പി ആൻഡ് ബി.സി ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികകൾക്ക് റഗുലർ സ്‌കീമിൽ ഒന്നാം ക്ലാസോടെയുള്ള എം.കോം, കൊമേഴ്ഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത.

\"\"

Follow us on

Related News