പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിവിധ ഇടങ്ങളിൽ സൈക്കോളജി അപ്രന്റീസ് നിയമനം:ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അവസരം

Oct 12, 2022 at 4:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP   https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റിസ് ആയി സൈക്കോളജി ബിരുദനാന്തര ബിരുദധാരികളെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജീവനി-സെന്റര്‍ ഫോര്‍ വെല്‍ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായാണ് നിയമനം. ഒക്ടോബര്‍ 18ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ ഹാജരാകണം.

\"\"

കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒരു ഒഴിവുണ്ട്. സെക്കോളജിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 20ന് രാവിലെ 11 മണിക്ക് കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ അഭിമുഖത്തിനായി എത്തിച്ചേരണം. പ്രതിമാസം 17,600 രൂപ വേതനം. 2023 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. ഫോണ്‍: 0471 2417112.

\"\"

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ സൈക്കോളജി അപ്രന്റിസായി താത്കാലിക നിയമനം നടത്തുന്നുണ്ട്. ഒക്ടോബര്‍ 18ന് രാവിലെ 10മണി മുതല്‍ 1മണി നടത്തുന്ന അഭിമുഖത്തിലൂടെയാണ് നിയമനം. ഫോണ്‍: 0471 2323040.

\"\"

റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അഭിമുഖത്തിന് എത്തുമ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

\"\"

Follow us on

Related News