പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറം

Dec 5, 2022 at 7:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മൂന്നാം ദിനത്തിലും പാലക്കാട്‌ ജില്ല മുന്നിൽ. 74 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാട്‌ 24 സ്വർണവും, 17 വെള്ളിയും 16 വെങ്കലവും നേടി 206 പോയിന്റോടെയാണ് മുന്നേറുന്നത്. ഇന്നലെ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മലപ്പുറം ജില്ല എറണാകുളം ജില്ലയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ഇന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ 10 സ്വർണവും 12വെള്ളിയും 10 വെങ്കലവും അടക്കം 110 പോയിന്റ് മലപ്പുറം നേടി. കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 5 സ്വർണവും 10 വെള്ളിയും 12 വെങ്കലവും നേടിയാണ് 73 പോയിന്റോടെ എറണാകുളത്തെ പിന്തള്ളി കോഴിക്കോട് മൂന്നാം സ്ഥാനത്ത് എത്തിയത്. മലപ്പുറം ജില്ലയിലെ തവനൂർ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളാണ് മൂന്നാം ദിനത്തിലും മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്ന സ്കൂൾ. 7 സ്വർണവും 5 വെള്ളിയും 3 വെങ്കലവും നേടിയാണ് മൂന്നാം ദിനമത്സരങ്ങൾ പൂർത്തിയായപ്പോൾ 53 പോയിന്റോടെ ഐഡിയൽ സ്കൂൾ സംസ്ഥാനത്ത് മുന്നേറി നിൽക്കുന്നത്.

\"\"

പാലക്കാട്‌ കുമരംപുത്തൂർ കെഎച്ച്എസ് ആണ് രണ്ടാം സ്ഥാനത്ത്. 2 സ്വർണവും 5 വെള്ളിയും 6 വെങ്കലവുമാണ് കുമരംപുത്തൂർ കെഎച്ച്എസ് നേടിയത്. നാളെ രാവിലെ 7മുതൽ മത്സരങ്ങൾ പുനരാരംഭിക്കും.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നാലു ദിവസം നീളുന്ന 64-ാം സ്കൂൾ കായികമേള നടക്കുന്നത്.
14 ജില്ലകളിൽ നിന്നായി 2737 താരങ്ങളാണ് മത്സരിക്കുന്നത്. 6 വിഭാഗങ്ങളിലായി 98 ഇനങ്ങളിലാ മത്സരം. കായികമേളയ്ക്ക് നാളെ കൊടിയിറങ്ങും.

\"\"

Follow us on

Related News