പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സി.ബി.എസ്.ഇ പരീക്ഷയിൽ കൂടുതൽ നൈപുണ്യ അധിഷ്ഠിത ചോദ്യങ്ങൾ: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ്ണ ദേവി

Dec 13, 2022 at 5:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂ ഡൽഹി: 2023ലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അഭിരുചിയിലും നൈപുണ്യത്തിലും അധിഷ്ഠിതമായ ചോദ്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ്ണ ദേവി ലോക്സഭയിൽ പറഞ്ഞു.

പത്താം ക്ലാസ് പരീക്ഷയിൽ 40% വും പന്ത്രണ്ടാം ക്ലാസിൽ 30% വും ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ അഭിരുചിയും നൈപുണ്യവും തിരിച്ചറിയുവാനായി ഒബ്ജക്റ്റീവ്, കൺസ്ട്രക്ടീവ് റെസ്പോൺസ്,റീസണിങ്, അസേർഷൻ തുടങ്ങിയ ബഹുവിധ ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്,പ്ലസ് ടു തിയറി പരീക്ഷകൾ ഫെബ്രുവരിയിലാണ് നടത്തുന്നത്.

2020ല്‍ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നൈപുണ്യാധിഷ്ഠിത പഠനവും പരീക്ഷണങ്ങളും കലയും കളിയും കഥ പറച്ചിലും ചേർത്തുള്ള ആഹ്ളാദകരമായ ബോധനരീതിയുമൊക്കെ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News