പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ ബോർഡ്‌ പരീക്ഷകൾക്കിടെ ജെഇഇ മെയിൻ പരീക്ഷ: തീയതി മാറ്റണമെന്ന് വിദ്യാർത്ഥികൾ

Dec 19, 2022 at 11:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ അടക്കം നടക്കുന്ന സാഹചര്യത്തിൽ ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. ജനുവരി 24 മുതൽ 31 വരെയാണ് ജെഇഇ മെയിൻ ഒന്നാംസെഷൻ പരീക്ഷ നടക്കുന്നത്. സിബിഎസ്ഇ ബോർഡ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കാനിരിക്കെ ഇത് ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കട്ടുന്നത്. സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി പകുതിയോടെയാണ് ആരംഭിക്കുന്നത്. അസം ബോർഡിന്റെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25ന് ആരംഭിക്കും. ബിഹാറിന്റേത് ജനുവരി 10നും തെലങ്കാനയുടേത് ജനുവരി 20നുമാണ് തുടങ്ങുന്നത്. ഈ പരീക്ഷകൾക്കിടെ നടക്കുന്ന ജെഇഇ പരീക്ഷയ്ക്ക് തയാറെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ചൂണ്ടിക്കട്ടിയാണ് വിദ്യാർഥികൾ രംഗത്തെത്തിയത്. രാജ്യത്ത് നടക്കുന്ന ബോർഡ്‌ പരീക്ഷകൾ കണക്കിലെടുത്ത് നീറ്റ് -യുജി, സിയുഇടി-യുജി പരീക്ഷകൾ മേയിലാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ജെഇഇ മെയിൻ ജനുവരിയിലേക്ക് മാറ്റിയത് വിദ്യാർത്ഥികളോടെയുള്ള അനീതിയാണെന്നും ആരോപണമുണ്ട്.

\"\"

Follow us on

Related News