പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഗ്രേസ് മാർക്ക് തിരിച്ചു വരുന്നു: ഈ വർഷം മുതൽ പരിഗണനയിലെന്ന് മന്ത്രി

Dec 20, 2022 at 1:44 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: അക്കാദമികേതര പ്രകടനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ്മാര്‍ക്ക് ഈ വർഷംമുതൽ പുന:സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി വി.ശിവന്‍കുട്ടി. നാഷണല്‍ സര്‍വീസ് സ്‌കീം വിഎച്ച്‌എസ്ഇ വിഭാഗം സംഘടിപ്പിച്ച \’മഹിതം\’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷം കഴിഞ്ഞ വര്‍ഷം വിദ്യാർത്ഥികൾക്ക് ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഈ വർഷം ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ഇത് കൂടുതൽ കാര്യക്ഷമമാക്കും. നേരത്തെ ഗ്രേസ്മാര്‍ക്ക് വിതരണത്തില്‍ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച്‌ നീതിയുക്തമായ രീതിയിലായിരിക്കും മാര്‍ക്ക് അനുവദിക്കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്‍.എസ്.എസിന്റെ പ്രാധാന്യം അനുദിനം വര്‍ധിച്ചു വരികയാണെന്നും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളുടെ സേവനം മികച്ചതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു. കെ അധ്യക്ഷനായി. സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍, റീജ്യനല്‍ ഡയറക്ടര്‍ ശ്രീധര്‍ ഗുരു, ഡോ. സണ്ണി എന്‍. എം തുടങ്ങിയവര്‍ പ്രസംഗിച്ചു.മികച്ച സംസ്ഥാനതല പ്രോഗ്രാം ഓഫീസര്‍മാര്‍ ബി.പി അങ്ങാടി സ്‌കൂളിലെ കെ. സില്ലിയത്തും നടക്കാവ് സ്‌കൂളിലെ എം.കെ. സൗഭാഗ്യ ലക്ഷ്മിയുമാണ്. മികച്ച സംസ്ഥാനതല വളണ്ടിയര്‍മാരായി കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്‍റ് വി.എച്ച്‌.എസ്.എസിലെ വേദ വി.എസും ഇടുക്കി തട്ടക്കുഴ വി.എച്ച്‌.എസ്.എസിലെ നിയാസ് നൗഫലും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കുള്ള അവാര്‍ഡുകളും ജില്ലാതലങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.

\"\"

Follow us on

Related News