പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

യുപി അധ്യാപകർക്കുള്ള \”നവാധ്യാപക സംഗമം\” 21 മുതൽ: വിശദ വിവരങ്ങൾ അറിയാം

Jan 26, 2023 at 9:50 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: 2019 ജൂൺ ഒന്നുമുതൽ സർവീസിൽ പ്രവേശിച്ച സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കുള്ള പ്രത്യേക പരിവർത്തനപരിപാടിയുടെ രണ്ടാം
ഘട്ടമായി യു.പി. വിഭാഗം അധ്യാപകരെ ഉൾപ്പെടുത്തിയുള്ള \”നവാധ്യാപക സംഗമം\” ഫെബ്രുവരി 21 മുതൽ 26വരെ നടക്കും. റസിഡൻഷ്യൽ രീതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലാകേന്ദ്രങ്ങളിലാണ് സംഗമം. നവാധ്യാപക സംഗമത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ എസ്.സി.ഇ.ആർ.ടി.പുറത്തിറക്കി.നവാധ്യാപകസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇവയാണ്.

🌐2019 ജൂൺ ഒന്നിന് ശേഷം സർവീസിൽ പ്രവേശിച്ച യു.പി. സ്കൂൾ അധ്യാപകർക്ക് വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.

🌐ഇംഗ്ലീഷ്, മലയാളം, ഗണിതം, അടിസ്ഥാന ശാസ്ത്രം, ഹിന്ദി, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഉറുദു, അറബിക്, കന്നട, തമിഴ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ
സംസ്ഥാനതലത്തിൽ 50 അധ്യാപകർക്ക് വീതമാണ് ഇപ്പോൾ പരിശീലനം നൽകുന്നത്.

🌐ഇതോടൊപ്പം തന്നിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് ആദ്യം അപേക്ഷിക്കുന്ന ഓരോ വിഷയത്തിലെയും 50 പേർക്ക് വീതമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം.
🌐തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ അതത് വിദ്യാലയങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് കോഴ്സ് നടക്കുന്ന കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും മുഴുവൻ സമയവും പങ്കെടുക്കേണ്ടതുമാണ്.
🌐ഈ അധ്യാപക പരിശീലന കോഴ്സ് പൂർത്തിയാക്കുന്ന അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടിയുടെ സർട്ടിഫിക്കറ്റ് നൽകും.
പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ https://forms.gle/EqwhfmQBybZidvzM9 എന്ന ലിങ്കിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് 2023 ജനുവരി 31നകം അപേക്ഷ സമർപ്പിക്കണം.
ചുവടെപ്പറയുന്ന തരത്തിലാണ് വിഷയങ്ങളും ജില്ലകളും താത്കാലികമായി ക്രമീകരിച്ചിരിക്കുന്നത്.

\"\"
\"\"

Follow us on

Related News