പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അഖിലേന്ത്യാ കോര്‍ഫ് ബോള്‍ കിരീടം കാലിക്കറ്റ് സർവകലാശാലയ്ക്ക്

Mar 10, 2023 at 4:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം:ജയ്പൂരിലെ അപ്പക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കോര്‍ഫ് ബോള്‍ (മിക്‌സഡ്) ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സെമിഫൈനല്‍ ലീഗ് മത്സരങ്ങളില്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയെ 14-3 എന്ന സ്‌കോറിനും അപ്പക്‌സ് യൂണിവേഴ്‌സിറ്റിയെ 8-2 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയായിരുന്നു കാലിക്കറ്റിന്റെ കുതിപ്പ്. ആവേശകരമായ അവസാന മത്സരത്തില്‍ സാവിത്രി ഭായ് ഫുലേ പൂനെ യൂണിവേഴ്‌സിറ്റിയെ 11-9 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി കാലിക്കറ്റിന്റെ അരുണ്‍ ഷാജിയെ തെരഞ്ഞെടുത്തു. ടീമംഗങ്ങള്‍ – നിധിന്‍, അരുണ്‍ ഷാജി (ജി.സി.പി.ഇ. കോഴിക്കോട്), കെ.എസ്. സഞ്ജയ്, റോബിന്‍ കെ. ഷാജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അക്ഷയ് തിലക് (എം.ഇ.എസ്. കെ.വി.എം. വളാഞ്ചേരി), ക്രിസ്തുരാജ് (സഹൃദയ കോളേജ്), പ്രിന്‍സ് തോമസ് (നൈപുണ്യ കോളേജ്), വിനിഷ വിന്‍സന്റ്, ആര്‍ച്ച ആനന്ദ്, എ. അഭിരാമി (സഹൃദയ കോളേജ്), എം.എസ്. സാന്ദ്ര, ജിയ സെബാസ്റ്റ്യന്‍ (ക്രൈസ്റ്റ് കോളേജ്), കെ. ശില്‍പ (എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജ് പെരിന്തല്‍മണ്ണ).

\"\"

Follow us on

Related News