പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള എൻജിനീയറിങ് റാങ്ക് പട്ടിക: യോഗ്യത പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റ് ജൂൺ 5നകം സമർപ്പിക്കണം

May 30, 2023 at 2:23 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യത പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റ് ജൂൺ 5നകം സമർപ്പിക്കണം. യോഗ്യത പരീക്ഷയുടെ മാർക്ക് സമർപ്പിക്കാത്ത വിദ്യാർഥികളെ 2023ലെ എൻജിനീയറിങ് റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുടെ (രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക്) മാർക്ക്‌ പ്രവേശന പരീക്ഷ കമീഷണർക്ക്
http://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം. ജൂൺ 5ന് വൈകിട്ട് 3വരെയാണ് ഇതിന് അനുവദിച്ച സമയം.

\"\"

വെബ്സൈറ്റിൽ നൽകിയ ‘KEAM 2023- Candidate Portal\’എന്ന ലിങ്കിലൂടെ അപേക്ഷാർഥികൾ അവരുടെ അപേക്ഷ നമ്പർ, പാഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം ‘Mark Submission for Engg’എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് യോഗ്യത പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് സമർപ്പിക്കാം. പ്രവേശന പരീക്ഷ കമീഷണർ മേയ് 17ന് നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്ന്, രണ്ട് എന്നിവ എഴുതിയ എല്ലാ വിദ്യാർഥികൾക്കും മാർക്ക് സമർപ്പിക്കാൻ അവസരമുണ്ടാകും.

\"\"

എന്നാൽ, പ്രവേശന പരീക്ഷക്ക് നിശ്ചിത യോഗ്യത നേടുന്നവരെ മാത്രം ഉൾപ്പെലൂത്തിയാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക.കൂടുതൽ വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ നൽകിയ വിജ്ഞാപനത്തിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 04712525300 എന്ന നമ്പറിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News