പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി: പ്രവേശനം കിട്ടാതെ പുറത്തുള്ളത് അരലക്ഷത്തോളം കുട്ടികൾ

Jul 5, 2023 at 12:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമായപ്പോൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നത് അരലക്ഷത്തോളം വിദ്യാർത്ഥികൾ. ഈവർഷം എസ്എസ്എൽസി റഗുലർ
പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണം 4,19,128 ആയിരുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,17,864 ആണ്. ഇതിൽ മൂന്നാംഘട്ടത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പ്രകാരം ഇതുവരെ സംസ്ഥാനത്തെ പ്ലസ് വൺ കോഴ്സിന് പ്രവേശനം നേടിയത് ആകെ 3,38,917 പേരാണ്.

\"\"

മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്മെന്റ് ക്വാട്ടയിൽ 18,735ഉം അണ്‍ എയ്ഡഡിൽ 11,309ഉം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് മുഖ്യഘട്ടത്തിലെ മൂന്നാം അലോട്ട്മെന്റ് അവസാനിച്ചപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വരുടെ കണക്കനുസരിച്ച് ഇനി പ്രവേശനം ലഭിക്കാനുള്ളത് 78,947 പേർക്കാണ്. എന്നാൽ ഇതിൽ പലരും പോളിടെക്നിക്കുകളിലും ഐടിഐകളിലും മറ്റു കോഴ്സുകളിലും പ്രവേശനം നേടിയിട്ടുണ്ട്. ബാക്കി അരലക്ഷത്തോളം കുട്ടികൾ സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ്. ജൂലൈ 8 മുതൽ 12 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ് ഉള്ള അപേക്ഷ സമർപ്പിക്കാൻ കഴിയുക.

\"\"

Follow us on

Related News