പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കോൾ-കേരള: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനം

Jul 25, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ – കേരള മുഖാന്തിരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒൻപതാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ജൂലൈ 27 മുതൽ http://scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ഓഗസ്റ്റ് 21 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ ഒന്നു വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.

വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ – കേരള, വിദ്യാഭവൻ, പൂജപ്പുര പി. ഒ. തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്കോൾ – കേരള ഗവൺമെന്റ് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2342950, 2342271, 2342369.

Follow us on

Related News