പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ: സമയം നീട്ടണമെന്ന് ആവശ്യം

Sep 1, 2023 at 8:00 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത കേന്ദ്രത്തിന് കൈമാറാനുള്ള അവസാന തീയതി നാളെ അവസാനിക്കും. കേന്ദ്ര സർക്കാർ പോർട്ടലായ https://udiseplus.gov.in (UDISE+) ലാണ് വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. വിവരങ്ങൾ കൈമാറാനുള്ള സമയപരിധി ഓഗസ്റ്റ് 30ന് അവസാനിച്ചിരുന്നു. പല സ്കൂളുകളും വിവരങ്ങൾ കൈമാറാത്തതിനെ തുടർന്നാണ് തീയതി നാളെ വരെ നീട്ടിയത്. സെപ്റ്റംബർ രണ്ടിന് വൈകിട്ട് 5നുള്ളിൽ അതത് സ്കൂളുകളിൽ നിന്ന് വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം.

കഴിഞ്ഞവർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ വിവരങ്ങളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ കേരളത്തിലെ സ്കൂളുകൾ ഓണം അവധിക്ക് ശേഷം സെപ്റ്റംബർ നാലിനാണ് തുറക്കുക. ഇതുകൊണ്ടുതന്നെ നാളെ വിവരങ്ങൾ കൈമാറാൻ കഴിയില്ല. കഴിഞ്ഞവർഷത്തെ പ്ലസ്ടു വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതും ബുദ്ധിമുട്ടാകും. വിവരങ്ങൾ കൈമാറുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

Follow us on

Related News