പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കോളേജുകളിൽ അതിഥി അധ്യാപക നിയമനം: വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു

Sep 16, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ/എയിഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനത്തിൽ എഴുപതു വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചതായി മന്ത്രി ഡോ.ആർ. ബിന്ദു. അതിഥി അധ്യാപക നിയമനം, യോഗ്യത, തിരഞ്ഞെടുപ്പുരീതി, മറ്റു വ്യവസ്ഥകൾ എന്നിവയുടെ നവീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട ഉത്തരവിലെ ഇത് സംബന്ധിച്ച ഭാഗമാണ് പിൻവലിച്ചത്.

എല്ലാ വർഷവും അക്കാദമിക വർഷം ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള ഏപ്രിൽ, മെയ് മാസങ്ങളിൽ പത്രപരസ്യം നൽകി അതിഥി അധ്യാപകരുടെ നിയമനത്തിനുള്ള നടപടികൾ ആരംഭിക്കും. അതാത് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്‌ത അപേക്ഷകരെ നിയമനത്തിന് പരിഗണിക്കും. നിയമിക്കപ്പെടുന്നവർക്ക് യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടാവണം – ഉത്തരവിൽ പറഞ്ഞു.

Follow us on

Related News