പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിദ്യാഭ്യാസ രംഗത്തെ സഹകരണം: ഫിൻലാന്റ് സംഘം 18ന് കേരളത്തിൽ

Oct 14, 2023 at 11:00 am

Follow us on

തിരുവനന്തപുരം:വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ തുടർച്ചയായി ഫിൻലന്റ് വിദ്യാഭ്യാസ മന്ത്രി മിസ് അന്ന മജ ഹെൻറിക്‌സൺ, ഫിൻലന്റ് അംബാസിഡർ, ഫിൻലന്റ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘം 18ന് കേരളത്തിലെത്തും. 18ന് രാവിലെ 10.55ന് സംഘം തിരുവനന്തപുരത്ത് എത്തും. 2.00 മണിക്ക് തൈയ്ക്കാട് ഗവൺമെന്റ് മോഡൽ ഹൈസ്‌കൂളും എൽ.പി. സ്‌കൂളും പ്രീ പ്രൈമറി സ്‌കൂളും സംഘം സന്ദർശിക്കും. 2.40 ന് കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘം സന്ദർശനം നടത്തും.
ഒക്‌ടോബർ 19ന് രാവിലെ 9ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫിൻലന്റ് സംഘം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിദ്യാഭ്യാസ വിദഗ്ദ്ധരുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തും. 11ന് പൊതുവിദ്യാഭ്യാസ മന്ത്രി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ, ചീഫ് സെക്രട്ടറി, മുൻ ചീഫ് സെക്രട്ടറി ശ്രീ. വി.പി. ജോയി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസി തലവൻമാർ തുടങ്ങിയവരുമായും ചർച്ച നടത്തും. 12.30 ന് മുഖ്യമന്ത്രിയുടെ ചേംബറിൽ ഫിൻലന്റ് സംഘം കൂടിക്കാഴ്ച നടത്തും. ഫിൻലന്റിലെ വിദഗ്ദ സംഘം മുമ്പ് കേരളം സന്ദർശിച്ചിരുന്നു. പൊതു വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്ര പഠനം, വിലയിരുത്തൽ സമീപനം, ഗവേഷണാത്മക പഠനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രാഥമികമായി ചർച്ച നടത്തുകയും വിവിധ മേഖലകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൈമാറുന്നതിന് വർക്കിംഗ് ഗ്രൂപ്പുകൾ കൂടുകയും ചെയ്തിരുന്നു. ഫിൻലന്റുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയ്യാറാക്കി കൂടുതൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനാണ് ഈ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Follow us on

Related News