തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” യിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0471-2727379.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...









