തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ രണ്ടാം ദിനത്തിലേക്ക് നടന്നപ്പോൾ 7സ്വർണവും 7 വെള്ളിയും 4 വെങ്കലവും നേടി 60 പോയിന്റോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 4 സ്വർണവും 7 വെള്ളിയും 2 വെങ്കലവും നേടി 43 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 5സ്വർണവും 3 വെള്ളിയും ഒരു വെങ്കലവും നേടി 35 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ 22 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. 18 പോയിന്റോടെ കളടശ്ശേരി ഐഡിയൽ സ്കൂൾ രണ്ടാം സ്ഥലത്താണ്. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...








