പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ സീനിയോരിറ്റി ലിസ്റ്റ്

Oct 19, 2023 at 6:30 pm

Follow us on

തിരുവനന്തപുരം:2024-26 വർഷങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ സാധ്യതയുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ, വിവിധ യോഗ്യതകളുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ, സംസ്ഥാനത്തെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് http://eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. താത്കാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന്, ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴിയോ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം രജിസ്ട്രേഷൻ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായോ, അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11.

Follow us on

Related News