പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25വരെ എറണാകുളത്ത്

Nov 14, 2023 at 8:00 pm

Follow us on

തിരുവനന്തപുരം:ആർമി റിക്രൂട്ടിങ് ഓഫിസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16മുതൽ 25വരെ എറണാകുളത്ത് നടക്കും. തിരുവനന്തപുരം, l പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ എറണാകുളം ജില്ലകളിലുള്ളവർക്കാണ് അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ തസ്തികകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഷോർട് ലിസ്റ്റ് ചെയ്‌തവരുടെ അഡ്മിറ്റ് കാർഡുകൾ റജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിൽ ലഭിക്കും. http://joinindianarmy.nic.in വെബ്സൈറ്റിലൂടെ വ്യക്തിഗത ലോഗിൻ വഴിയും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2023 ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (CEE) യോഗ്യത നേടിയവർക്കുള്ള റാലിയാണ് എറണാകുളം എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുക. കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവർക്ക് സോൾജിയർ നഴ്‌സിങ് അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് വെറ്റിറിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമ്മിഷൻഡ് ഓഫിസർ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലേക്കും റാലി വഴി തിരഞ്ഞെടുപ്പ് നടത്തും.

Follow us on

Related News