പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

തപാൽ വകുപ്പിൽ 1899 ഒഴിവുകൾ: കായിക താരങ്ങൾക്ക് അവസരം

Nov 15, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:കായിക താരങ്ങൾക്ക് തപാൽ വകുപ്പിൽ അവസരം. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് തപാൽ വകുപ്പിവിവിധ വിഭാഗങ്ങളിലായി നിയമനം നൽകും. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷനൽ സ്പോർട്സ്/ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിനു കീഴിലെ കായികക്ഷമതയിൽ നാഷനൽ അവാർഡ് നേടിയവർ എന്നിവർക്കാണ് അവസരം. ഗ്രൂപ്പ് സി തസ്തികകളിലായി ആകെ 1899 ഒഴിവുകളാണ് ഉള്ളത്. കേരളം, ലക്ഷ്വദ്വീപ്, മാഹി മേഖലയിൽ 94 ഒഴിവുകളുണ്ട്. വിശദ വിവരങ്ങൾ താഴെ

🔵പോസ്റ്റൽ അസിസ്റ്റന്റ്. ആകെ 31ഒഴിവുകൾ.
🔵സോർട്ടിങ് അസിസ്റ്റന്റ്. 3 ഒഴിവുകൾ. രണ്ട് തസ്തികകൾക്കുംp ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും വേണം. പ്രായ 18നും 27നും ഇടയിൽ. ശമ്പളം 25,500രൂപ മുതൽ 81,100 രൂപ വരെ.
🔵പോസ്റ്റ്മാൻ. 28 ഒഴിവുകൾ. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്/ഉയർന്ന തലത്തിൽ മലയാളം ഒരു വിഷയമായി പഠിക്കണം. കംപ്യൂട്ടർ പരിജ്ഞാനവും വേണം. 2 വീലർ, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് അനിവാര്യം. പ്രായം 18നും 27നും ഇടയിൽ. ശമ്പളം 21,700മുതൽ 69,100 രൂപവരെ.
🔵മൾട്ടി ടാസ്കിങ് സ്റ്റാഫ്. ആകെ 32 ഒഴിവുകൾ. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 18നും 25നും ഇടയിൽ. ശമ്പളം 18,000മുതൽ 56,900 രൂപവരെ.

100രൂപയാണ് അപേക്ഷ ഫീസ്. സ്‌ത്രീകൾ, ട്രാൻസ്ജെൻഡർ, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, ഇഡബ്ല്യുഎസ് എന്നിവർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കാം.
യോഗ്യത അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾക്ക്
https://dopsportsrecruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://indiapost.gov.in സന്ദർശിക്കുക. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 9 ആണ്.

Follow us on

Related News