തിരുവനന്തപുരം:കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) ഈ വർഷത്തെ മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷിക്കാനുള്ള സമയം ഡിസംബർ ഒന്നുവരെ നീട്ടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,00,000, 1,50,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും.
ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ (എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ) മൂന്ന് ബാച്ചുകളും 2023 – 24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അപേക്ഷ നൽകാം. http://kite.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോ-ഓർഡിനേറ്റർമാർക്കാണ് നൽകേണ്ടത്.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...









