പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31വരെ

Jan 1, 2024 at 8:00 am

Follow us on

തിരുവനന്തപുരം:കേരള പൊലിസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്ന‌ി തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 31ആണ്. 45,600 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പളം. കേരള പി.എസ്.സി നടത്തുന്ന എഴുത്ത് പരീക്ഷയുടെയും, ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. 20 വയസ് മുതൽ 31 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകർക്ക്, ആവശ്യമായ ശാരീരിക കായിക യോഗ്യതകൾ ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 160.02 സെ.മീറ്റർ നീളവും, 81.28 സെ.മീ നെഞ്ചളവും, 5.08 സെ.മീ എക്സ്പാൻഷനും ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് 160 സെ.മീറ്റർ നീളം വേണം. ഇരുവിഭാഗങ്ങളിലെയും, എസ്.സി-എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ അനുവദിക്കും. ശാരീരിക കായിക യോഗ്യതകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News