പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള പൊലിസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്: അപേക്ഷ 31വരെ

Jan 28, 2024 at 8:30 am

Follow us on

തിരുവനന്തപുരം:കേരള പൊലിസ് കോൺസ്റ്റബിൾ (ട്രെയ്‌നി/ആംഡ് പൊലിസ് ബറ്റാലിയൻ) നിയമനത്തിനുള്ള പി.എസ്.സി.നോട്ടിഫിക്കേഷൻ പ്രകാരം (കാറ്റഗറി നമ്പർ: 593/2023) അപേക്ഷ നൽകാനുള്ള സമയം ജനുവരി 31ന് അവസാനിക്കും. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനത്തിന് വേണ്ട ശാരീരിക, കായിക ക്ഷമത വേണം. 168 സെന്റീമീറ്റർ ഉയരവും, 81 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 രൂപ മുതൽ 66,800 രൂപ വരെയാണ് ശമ്പളം. പരീക്ഷയുടെയും, ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
സംസ്ഥാനത്ത് ഉടനീളം ഒട്ടേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ 3909 നിയമനങ്ങളാണ് നടന്നത്. ഇത്തവണയും അത്രതന്നെ നിയമനങ്ങൾ ഉണ്ടാകുമെന്നു സൂചനയുണ്ട്. 18 വയസ് മുതൽ 26വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർ 02-01-1997 01-01-200530 ഇടയിൽ ജനിച്ചവരായിരിക്കണം. പ്രായപരിധി 18 മുതൽ 26 വയസ് വരെ. 02-01-1997 01-01-200530 ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാർക്ക് 29, എസ്.സി-എസ്.ടി വിഭാഗക്കാർക്ക് 31, എക്‌സ് സർവ്വീസ് മെൻ- 41 എന്നിങ്ങനെയാണ് പ്രായപരിധി.

Follow us on

Related News