പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൽപി, യുപി അധ്യാപക നിയമനം: പി.എസ്.സി അപേക്ഷ 31ന് അവസാനിക്കും

Jan 29, 2024 at 10:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂ‌ളുകളിൽ എൽപി, യുപി അധ്യാപക നിയമനത്തിനുള്ള (കാറ്റഗറി നമ്പർ:707/2023, 709/2023) പി.എസ്.സി അപേക്ഷ ജനുവരി 31വരെ മാത്രം. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ജനുവരി 31വരെ അപേക്ഷ നൽകാം.
പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), യുപി സ്കൂ‌ൾ ടീച്ചർ (മലയാളം മീഡിയം) തസ്തികളിൽ അയ്യായിരത്തോളം ഒഴിവുകളാണ് ഉള്ളത്. 2 തസ്തികകളിലേക്കും 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 02-01-1983 01-01-2005030 ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,600 രൂപ മുതൽ 75,400 രൂപ വരെയാണ് ശമ്പളം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും
https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News