പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

Feb 10, 2024 at 8:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്‌ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അവസരം. പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ് തുക അനുവദിക്കുക. അപേക്ഷകർക്ക് പ്ലസ്ടു യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 85 ശതമാനം മാർക്ക് വേണം. കോമേഴ്സ്, സയൻസ്, ഹ്യൂമാനിറ്റീസ് വിഷയ ങ്ങളിൽനിന്ന് 1:1:1 എന്ന ക്രമത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. രണ്ടരലക്ഷം രൂപക്ക് താഴെ വാർഷിക വരുമാനം ഉള്ളവർക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട് . വിജ്ഞാപനവും വിശദ വിവരങ്ങളും http://dcescholarship.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 15ആണ്. പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് ഫെബ്രുവരി 16നകം സമർപ്പിക്കണം. പ്ലസ്‌ടു മാർക്കിന്റെ അടി സ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 95 ശതമാനം മാർക്കിന് മുകളിലുള്ള 1050 വിദ്യാർഥികൾക്ക് വരുമാനപരിധി കണക്കാക്കാതെ സ്കോളർഷിപ് അനുവദിക്കും. 90 ശതമാനം മാർക്കിന് മുകളിലുള്ള രണ്ടരലക്ഷത്തിന് താഴെ വരുമാനമുള്ള 1050 വിദ്യാർഥികൾക്കും 85 ശതമാനവും അതിലധികവും മാർക്കുള്ള ബി.പി.എൽ വിഭാഗത്തിൽപെട്ട 1050 വിദ്യാർഥികൾക്കും സ്കോളർഷിപ് ലഭിക്കും. വിവരങ്ങൾക്ക് 8921679554 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.

Follow us on

Related News