പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

Mar 3, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിന് കേരളത്തിന് അംഗീകാരം. കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്‌കോളർഷിപ്പ് ഭരണ നിർവഹണത്തിന്റെ മികവ് മുൻനിർത്തി ബെസ്റ്റ് പെർഫോമിങ് സ്റ്റേറ്റ് ആയി മൂന്ന്
സംസ്ഥാനങ്ങളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. അതിലൊന്ന് കേരളമാണ്. പശ്ചിമ ബംഗാളും മഹാരാഷ്ട്രയുമാണ് മറ്റു രണ്ടു സംസ്ഥാനങ്ങൾ. മാർച്ച് 6ന് ഡൽഹിയിൽ വച്ച് നടക്കുന്ന ശിൽപശാലയിൽ വച്ച് കേരളം അംഗീകാരം ഏറ്റുവാങ്ങും. പരീക്ഷാഭവൻ നടത്തുന്ന യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. ഓരോ വർഷവും മൂവായിരത്തി നാന്നൂറ്റി എഴുപത്തി മൂന്ന് (3,473) വിദ്യാർത്ഥികൾക്ക് ആണ് സ്‌കോളർഷിപ്പ് ലഭ്യമാകുക. അർഹരായ വിദ്യാർത്ഥികൾക്ക് 9, 10, 11, 12 ക്ലാസുകളിൽ ഓരോ വർഷവും പന്ത്രണ്ടായിരം രൂപ വെച്ച് സ്‌കോളർഷിപ്പ് ലഭിക്കും. രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷത്തിൽ കവിയരുത്. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) വഴിയാണ് ഈ സ്‌കോളർഷിപ്പ് പദ്ധതിയുടെ നിർവഹണം നടക്കുന്നത്.
അപേക്ഷ സ്വീകരിക്കലും, വെരിഫിക്കേഷൻ, പ്രോസസിംഗ്, അർഹരായവർക്ക് സ്‌കോളർഷിപ്പ് തുക ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ സംവിധാനം വഴി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പോർട്ടൽ വഴിയാണ് ആണ് നടത്തുന്നത്.

Follow us on

Related News