പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാലുവർഷ ബിരുദം: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു

May 15, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:നാലുവർഷ ബിരുദം നടപ്പാകുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകാവുന്ന ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഗണിച്ചും പരിഹരിച്ചുമാകും മുന്നോട്ടു പോവുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാ നടത്തിപ്പ് കോളേജുകളുടെ ചുമതലയിൽ ആകുന്നതിനെക്കുറിച്ചും മതിയായ ചോയ്‌സുകൾ ലഭ്യമാകുന്നതിനെക്കുറിച്ചും അടക്കമുള്ള ആശങ്കകളാണ് വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പങ്കുവച്ചത്. ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്ന് വിദ്യാർത്ഥി നേതാക്കൾക്ക് മന്ത്രി ബിന്ദു യോഗത്തിൽ ഉറപ്പു നൽകി. യോഗത്തിൽ അനുശ്രീ. കെ (SFI),അഫ്സൽ. ഇ (SFI),എ സി.അമീൻ എ.എ (KSU), ഗോപു നെയ്യാർ (KSU), ശരത് കുളത്തൂർ (KSU), കബീർ.പി (AISF),രാഹുൽ.എം (AISF), ഡോ. വൈശാഖ് സദാശിവൻ (ABVP), എം.എസ്.അനന്തു (ABVP) എന്നിവർ പങ്കെടുത്തു.

Follow us on

Related News