പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിൽ അധ്യാപക പരിശീലനം: അപേക്ഷ ഇന്നുമുതൽ

May 15, 2024 at 5:00 am

Follow us on

പാലക്കാട്‌:കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ, ഭിന്നശേഷിക്കാരായ പ്രത്യേകിച്ച് കാഴ്ച പരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള കേരളത്തിലെ ഏക അംഗീകൃത അധ്യാപക പരിശീലനത്തിലേക്ക് 2024-25 വർഷത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, പരിശീലന കേന്ദ്രത്തിൽ നിന്ന് നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്നതാണ്. പ്ലസ് ടു മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രേവേശനം. കേരളത്തിനകത്തും പുറത്തും ഭിന്നശേഷിക്കാരായിട്ടുള്ള കുട്ടികളുടെ അധ്യാപകരാകാൻ വേണ്ട ഈ കോഴ്സിന്‍റെ പ്രവേശനത്തിന് അടിസ്ഥാന യോഗ്യത 50 ശതമാനം മാർക്കോട് കൂടിയ പ്ലസ്ടു വിജയമാണ്. SC/ST/ഭിന്നശേഷിക്കാർ മുതലായവർക്ക് നിയമാനുസൃതമായ മാർക്കിളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയുടെ കൂടെ പ്ലസ് ടു യോഗ്യത സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഭിന്നശേഷിക്കാർ ആണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മുതലായവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കേണ്ടതാണ്. മെയ് 15മുതൽ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നതാണ്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെക്കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
വിലാസം: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈൻഡ് അധ്യാപക പരിശീലന കേന്ദ്രം, കരിമ്പുഴ പോസ്റ്റ്, ശ്രീകൃഷ്ണപുരം, പാലക്കാട്- 679 513, ഫോൺ: 0466-2366165, 9400630588, 9947727131.

Follow us on

Related News