പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി: അസി. എഞ്ചിനീയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ

Jun 25, 2024 at 9:57 pm

Follow us on

തൊടുപുഴ: സ്വകാര്യ എൽ.പി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനിയറെയും ഇടനിലക്കാരനായ കോൺട്രാക്ടറെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തൊടുപുഴ നഗരസഭാ ഓഫീസിൽ നിന്നാണ് അസി. എൻജിനിയർ സി.ടി. അജിയും ഇടനിലക്കാരനായ കോൺട്രാക്ടർ റോഷൻ സർഗവും പിടിയിലായത്. കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് കേസിൽ രണ്ടാം പ്രതിയാണ്. കോൺട്രാക്ടർ റോഷൻ സർഗം മൂന്നാം പ്രതിയാക്കിയാണ് വിജിലൻസിൻ്റെ എഫ്.ഐ.ആർ. തൊടുപുഴക്ക് സമീപം കുമ്പംകല്ല് ബി.ടി.എം എൽ.പി സ്‌കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനാണ് കൈക്കൂലി വാങ്ങിയതെന്ന് ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു.

Follow us on

Related News