പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

Jul 9, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇ സ്കൂളുകളിൽ ഈ വർഷം മുതൽ നടപ്പാക്കും. രാജ്യത്തെ തിരഞ്ഞെടുത്ത 2000 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം മുതൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് നടപ്പാക്കുന്നത്. കേരളത്തിലെ 139 സ്‌കൂളുകളും ഇതിൽ ഉൾപ്പെടും. അക്കാദമിക് വർഷത്തിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്ന ക്രെഡിറ്റ് ഫ്രെയിംവർക്കിൽ ഒരു ക്ലാസിൽ വിജയം നേടാൻ 40 ക്രെഡിറ്റ് ആവശ്യമാണെന്നതാണ് പ്രധാന നിർദേശം. 6,9,11 ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ സെക്കൻഡറി തലത്തിൽ മാത്രം നിർബന്ധമായ 75ശതമാനം ഹാജർ ആറാം ക്ലാസിൽ ഉൾപ്പടെ നടപ്പാക്കും. ക്ലാസ്‌മുറിയിൽ 30മണിക്കൂർ പഠനം നടത്തിയാൽ അത് ഒരു ക്രെഡിറ്റായി പരിഗണിക്കും. അധിക വിഷയങ്ങൾ പഠിച്ചു കൂടുതൽ ക്രെഡിറ്റു നേടാം. എൻസിസി, യോഗ, പെർഫോമിങ് ആർട്‌സ്, ഹാൻഡിക്രാഫ്റ്റ്, ഇന്റേൺഷിപ് എന്നിവയെല്ലാം പരിഗണിക്കും. കുട്ടികൾ നേടുന്ന ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) ലഭ്യമാക്കും. ഇവയെ ഏകീകൃത വിദ്യാർഥി നമ്പറായ ആപാറുമായും ഡിജി ലോക്കറുമായും ബന്ധിപ്പിക്കും. ഒരു വിഷയത്തിൽ പൂർണ ക്രെഡിറ്റ് നേടുകയോ അല്ലെങ്കിൽ ക്രെഡിറ്റ് ഒന്നുമില്ലാ തിരിക്കുകയോ ചെയ്യുന്ന സാഹചര്യം മാത്രമാണുള്ളത്.

Follow us on

Related News