പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് കൈമാറി

Jul 13, 2024 at 7:00 am

Follow us on

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപെട്ട് 2024 ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് ഇനത്തിൽ ചെലവായ തുക സ്കൂളുകൾക്ക് വിതരണം ചെയ്യുന്നതിനായി കൈമാറി. 33,58,63,855/- (മുപ്പത്തിമൂന്നു കോടി അൻപത്തിയെട്ട് ലക്ഷത്തി അറുപത്തിമൂവായിരത്തി എണ്ണൂറ്റി അൻപത്തിയഞ്ച്) രൂപയാണ് അനുവദിച്ചത്. തുക പദ്ധതി നടത്തിപ്പിനായുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പട്ടിക പ്രകാരമുള്ള തുകകൾ ബന്ധപ്പെട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് TRANSFER LIMIT സെറ്റ് ചെയ്യും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ അനുവദനീയമായ തുക MATERIAL COST എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് EXPENDITURE LIMIT സെറ്റ് ചെയ്തു നൽകും. ഇത്തരത്തിൽ സ്കൂളുകൾക്ക് ലഭ്യമാകുന്ന തുക അടിയന്തിരമായി വിനിയോഗിക്കുന്നതിനുള്ള കർശന നിർദ്ദേശം പ്രധാനാധ്യാപകർക്ക് നൽകാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി ഉത്തരവായിട്ടുണ്ട്. PFMS വഴിയുള്ള ധനവിനിയോഗം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതിനാൽ അശ്രദ്ധമായി നടത്തുന്ന രേഖപ്പെടുത്തലുകൾ വഴി അനുവദിക്കുന്ന തുക സ്വീപ്പ് ഔട്ട് ആകുന്നത് ഒഴിവാക്കാൻ ഓരോ ഏജൻസിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഇത് സംബന്ധിച്ച നിർദ്ദേശം പ്രധാനാധ്യാപകർക്ക് കർശനമായി നൽകേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.

Follow us on

Related News